ബസിൽ യുവാവിന്​ മർദനം

മൂവാറ്റുപുഴ: കെ.എസ്.ആർ.ടി.സി ബസിൽ പ്രകൃതിവിരുദ്ധ പീഡനം ആരോപിച്ച് യുവാവിനെ സഹയാത്രികനായ യുവാവ്​ മർദിച്ചു. അടിപിടി രൂക്ഷമായതോടെ ബസ് നടുറോഡിൽ നിർത്തിയിട്ടത് ഗതാഗത സ്തംഭനത്തിനിടയാക്കി. കച്ചേരിത്താ​ഴത്ത്​ ശനിയാഴ്ച രാവിലെയാണ് സംഭവം. മൂവാറ്റുപുഴ ഡിപ്പോയിൽനിന്ന് തൃശൂർക്ക് പോകുകയായിരുന്ന സൂപ്പർഫാസ്​റ്റ്​ ബസിൽ ഒരേ സീറ്റിലിരുന്ന യുവാക്കൾ തമ്മിലാണ്​ പ്രശ്​നം ഉടലെടുത്തത്​. മർദനം തുടർന്നതോടെ മറ്റ്​ യാത്രക്കാർ ചേരിതിരിഞ്ഞു. ഇതോടെ ബസ് കച്ചേരിത്താഴത്ത് നിർത്തിയിട്ട​ു. യുവാവിനെ ബസിന് പുറത്തേക്ക് തള്ളിവീഴ്ത്തിയും മർദിച്ചു. പൊലീസ് സ്ഥലത്തെത്തി ഇരുവരെയും സ്​റ്റേഷനിലേക്ക് കൊണ്ടുപോയി. തുടർന്ന് ഗതാഗതം പുനഃസ്ഥാപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.