മരട്: നഗരസഭ അതിര്‍ത്തിക്കുള്ളില്‍ അനധികൃത മാലിന്യം തള്ളൽ തടയാനായി സ്‌ക്വാഡ് പ്രവര്‍ത്തനം ഊര്‍ജിതമാക്കി. നഗരസഭയുടെ വിവിധ പ്രദേശങ്ങളിലും ദേശീയപാതയിലും കക്കൂസ് മാലിന്യം തള്ളുന്നത് പതിവായതിനെ തുടര്‍ന്നാണ് നടപടി. മാലിന്യം തള്ളാനെത്തിയ വാഹനങ്ങളടക്കം സി.സി ടി.വി.യില്‍ പതിയുകയും കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍, വീണ്ടും കാമറയെ നോക്കുകുത്തിയാക്കി മാലിന്യം തള്ളല്‍ തകൃതിയായിരുന്നു. ഈ സാഹചര്യത്തിലാണ് സ്‌ക്വാഡ് പ്രവര്‍ത്തനം ഊര്‍ജിതമായി നടപ്പാക്കാന്‍ നഗരസഭ തയാറെടുത്തത്. വരും ദിവസങ്ങളില്‍ രാത്രികാല സ്‌ക്വാഡ് കൂടുതല്‍ ഊര്‍ജിതമാക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ചെയര്‍മാന്‍ ആൻറണി ആശാംപറമ്പിലും ആരോഗ്യകമ്മിറ്റി ചെയര്‍മാന്‍ ചന്ദ്രകലാധരനും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.