ഷട്ടിൽ ബാഡ്മിൻറൺ ടൂർണമെൻറ്​ ആരംഭിച്ചു

ഷട്ടിൽ ബാഡ്മിൻറൺ ടൂർണമൻെറ്​ ആരംഭിച്ചു മട്ടാഞ്ചേരി: കോർണേഷൻ ക്ലബിൽ അഖില കേരള ഷട്ടിൽ ബാഡ്മിൻറൺ ടൂർണമൻെറിന് തുടക്കമായി. സബ് ജൂനിയർ വിഭാഗം മത്സരങ്ങളാണ് ആദ്യം നടക്കുക. മട്ടാഞ്ചേരി അസി. പൊലീസ് കമീഷണർ വി.ജി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ക്ലബ്​ വൈസ് പ്രസിഡൻറ്​ യോഗേഷ് ശർമ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിശ്വനാഥ് അഗർവാൾ, കൺവീനർ ജെയ്സൺ സേവ്യർ എന്നിവർ സംസാരിച്ചു. മുന്നൂറോളം താരങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ചിത്രം. അസി. പൊലീസ് കമീഷണർ വി.ജി. രവീന്ദ്രനാഥ് അഖില കേരള ഷട്ടിൽ ടൂർണമൻെറ്​ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.