കൊച്ചി: രോഗികളെയും സന്ദർശകരെയും വരവേല്‍ക്കാന്‍ ഔഷധസസ്യ ഉദ്യാനങ്ങളൊരുക്കി ജില്ലയിലെ എട്ട് ആയുഷ് ഡിസ്പെന്‍സറി. നാഷനൽ ആയുഷ് മിഷൻെറ നേതൃത്വത്തിലെ ആയുഷ്മാൻ ഭാരത് ഹെൽത്ത് ആൻഡ് വെൽനസ് സൻെററിൻെറ ഭാഗമായാണ് സജ്ജീകരിച്ചിരിക്കുന്നത്. ഭാരതീയ ചികിത്സ വകുപ്പ്, ഹോമിയോപ്പതി വകുപ്പ്, അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സൻെററുകളായി ഡിസ്പെന്‍സറികളെ ഉയര്‍ത്തുന്നത്. കീഴ്മാട്, മലയാറ്റൂർ, തുരുത്തിക്കര, വല്ലാർപാടം, വാവക്കാട്, വെങ്ങോല ആയുർവേദ ഡിസ്പെന്‍സറികളിലും ചോറ്റാനിക്കര, ഇടക്കൊച്ചി ഹോമിയോ ഡിസ്പെന്‍സറികളിലുമാണ് ഔഷധസസ്യ ഉദ്യാനങ്ങള്‍. തുടർപരിപാലനത്തിന് ഓരോ ഡിസ്പെൻസറിയിലും ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഡോ. എം.എസ്. നൗഷാദ്, ഡോ. സോണിയ, ഡോ. ലീന റാണി എന്നിവർ ജില്ലയിലെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.