തണല്‍പരിവാര്‍ ഭിന്നശേഷി മാസാചരണത്തിന് തുടക്കം

പെരുമ്പാവൂര്‍: ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഭിന്നശേഷി കുട്ടികളുടെയും അംഗപരിമിതരുടെയും രക്ഷാകര്‍തൃ സംഘടനയായ തണല്‍ പരിവാര്‍ സംഘടിപ്പിക്കുന്ന സംസ്ഥാനതല ഭിന്നശേഷി മാസാചരണത്തിന് തുടക്കം കുറിച്ചു. ശിശുരോഗ വിദഗ്ധന്‍ ഡോ. എം.ആര്‍. നായര്‍ ഉദ്ഘാടനം ചെയ്തു. ജസ്​റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി കെ.എം. നാസര്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത്​അംഗം മനോജ് മൂത്തേടന്‍ സന്ദേശം നല്‍കി. സംസ്ഥാന പ്രസിഡൻറ്​ കെ.പി. അംബിക, വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് വി.എ. നെജു, സ്മിത ഉണ്ണികൃഷ്ണന്‍, നസീമ ബഷീര്‍, രജനി രാജേഷ്, പി.ജെ. സബിത എന്നിവര്‍ സംസാരിച്ചു. er bvr 1 Dr. M.R. Nair ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് തണല്‍ പരിവാര്‍ സംഘടിപ്പിക്കുന്ന ഭിന്നശേഷി മാസാചരണം ശിശുരോഗ വിദഗ്ധന്‍ ഡോ. എം.ആര്‍. നായര്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.