പല്ലാരിമംഗലം സ്കൂളിൽ ഡിജിറ്റൽ ഹൈടെക് ലൈബ്രറി

കോതമംഗലം: പല്ലാരിമംഗലം സർക്കാർ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ ജില്ലയിലെ ഏറ്റവും മികച്ചതും ആധുനിക സൗകര്യങ്ങളുമുള്ള ഡിജിറ്റല്‍ ഹൈടെക് ലൈബ്രറി തുറന്നു. ഉദ്ഘാടനം ആൻറണി ജോണ്‍ എം.എല്‍.എ നിര്‍വഹിച്ചു. അടിവാട് കനറാ ബാങ്കി​ൻെറ സഹായത്തോടെയാണ് ലൈബ്രറി സജ്ജീകരിച്ചത്. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ്​ ഖദീജ മുഹമ്മദ് അധ്യക്ഷത വഹിച്ചു. പുസ്തക വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ പി.എ.എം. ബഷീര്‍ നിര്‍വഹിച്ചു. സ്‌റ്റേറ്റ് ലൈബ്രറി മോഡേണൈസേഷന്‍ പ്രോജ്ക്ട് രവി കുമാര്‍ വിശദീകരിച്ചു. ബാലസാഹിത്യകാരന്‍ ഹരീഷ് ആര്‍. നമ്പൂതിരിപ്പാട് മുഖ്യപ്രഭാഷണം നടത്തി. റാണിക്കുട്ടി ജോര്‍ജ്, എം.ജെ. ജോമി, നിസാമോള്‍ ഇസ്മായില്‍, ഒ.ഇ. അബ്ബാസ്, സീനത്ത് മൈതീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.