വാഷിങ്​ മെഷീനിൽനിന്ന്​ ഷോക്കേറ്റ് മരിച്ചു

ആലുവ: വാഷിങ്​ മെഷീൻ നന്നാക്കുന്നതിനി​െട വൈദ്യുതാഘാതമേറ്റ്​ ഗൃഹനാഥൻ മരിച്ചു. തിരു​െനൽവേലി സ്വദേശി മാരിമുത്തുവാണ് (45) മരിച്ചത്. തായിക്കാട്ടുകരയിലെ വാടകവീട്ടിൽ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ്​ സംഭവം. ആലുവ കാരോത്തുകുഴി ആശുപത്രിയിൽ എത്തി​െച്ചങ്കിലും രക്ഷിക്കാനായില്ല. ആക്രിക്കച്ചവടക്കാരനായ ഇദ്ദേഹം 20 വർഷമായി കുടുംബത്തോടൊപ്പം ആലുവയിൽ താമസിക്കുകയാണ്. ബന്ധുക്കൾ ഇവരോടൊപ്പം അടുത്ത വീടുകളിൽ താമസിക്കുന്നുണ്ട്. ഭാര്യ: വേലുത്തായി. മക്കൾ: കൗസല്യ (ബിരുദ വിദ്യാർഥിനി, അമൃത കോളജ്), ധനുഷ് (ഏഴാം ക്ലാസ്, ഐഡിയൽ പബ്ലിക് സ്കൂൾ). മൃതദേഹം ആശുപത്രി മോർച്ചറിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.