ലാപ്ടോപ് വിതരണം

കൂത്താട്ടുകുളം: വിദ്യാകിരണം പദ്ധതി പ്രകാരം ഒന്നുമുതൽ 12വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികവർഗ, വിഭാഗം കുട്ടികൾക്ക് ലാപ്​ടോപ്​ വിതരണം തുടങ്ങി. കൂത്താട്ടുകുളം ഗവ.യു.പി സ്കൂൾ കുട്ടികൾക്ക്​ നഗരസഭ ചെയർപേഴ്‌സൻ വിജയ ശിവൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ്​ ജോമോൻ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മരിയ ഗൊ​േരത്തി, കൗൺസിലർ പി.ആർ. സന്ധ്യ, ഹെഡ്മിസ്ട്രസ് ആർ. വത്സലദേവി, മനോജ് നാരായണൻ, ടി.വി. മായ, നിഖിൽ ജോസ്, ഷീബ ബി. പിള്ള, എലിസബത്ത് പോൾ എന്നിവർ സംസാരിച്ചു.ജില്ലയിൽ 526 എസ്.ടി വിഭാഗം കുട്ടികൾക്കും 361 എസ​്​.സി വിഭാഗം കുട്ടികൾക്കുമാണ് ലാപ്​ടോപ്പുകൾ നൽകുന്നതെന്ന് കൈറ്റ് ജില്ല കോഓഡിനേറ്റർ പി.എൻ. സജിമോൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.