ഇടുക്കി മുൻ എസ്.പി വേണുഗോപാലിനെ വീണ്ടും വിജിലൻസ് ചോദ്യം ചെയ്തു

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഇടുക്കി റിട്ട. എസ്.പി കെ.ബി. വേണുഗോപാലിനെ വിജിലന്‍സ് സംഘം വീണ്ടും ചോദ്യം ചെയ്തു. ഇത് രണ്ടാം തവണയാണ് വേണുഗോപാലിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്. വേണുഗോപാലി​ൻെറ വീട്ടിലെ റെയ്ഡിനുശേഷം നോട്ടീസ് നല്‍കിയ വിജിലൻസ് ഇക്കഴിഞ്ഞ 24നും ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. കേസ്​ അന്വേഷണവുമായി ബന്ധപ്പെട്ട് വേണുഗോപാലി​ൻെറ ഭാര്യയുടെ ബാങ്ക് ലോക്കര്‍ വിജിലന്‍സ് പരിശോധിച്ചിരുന്നെങ്കിലും മുക്കുപണ്ടമാണ് കണ്ടെത്തിയത്. ഇതിലുണ്ടായിരുന്ന സ്വര്‍ണം മാറ്റി മുക്കുപണ്ടം വെച്ചുവെന്നും ഇത് വലിയ അട്ടിമറിയാണെന്നും അന്വേഷണസംഘം വിലയിരുത്തുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുകയായിരുന്നു ലക്ഷ്യം. ഇതോടൊപ്പം പിടിച്ചെടുത്ത രേഖകള്‍ സംബന്ധിച്ച കാര്യങ്ങളും ചോദിച്ചറിഞ്ഞു. എറണാകുളം വിജിലന്‍സ് സ്‌പെഷല്‍ സെല്‍ യൂനിറ്റാണ് കേസില്‍ അന്വേഷണം നടത്തുന്നത്. രാവിലെ 11ന് തുടങ്ങിയ ചോദ്യം ചെയ്യല്‍ ഉച്ചക്ക്​ ഒന്നുവരെ നീണ്ടു. മൊഴി വിശദമായി പരിശോധിച്ചശേഷം പൊരുത്തക്കേടുണ്ടെന്ന് കണ്ടാല്‍ വീണ്ടും വേണുഗോപാലിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്ന് വിജിലന്‍സ് അധികൃതര്‍ അറിയിച്ചു. വീട്ടില്‍ റെയ്ഡ് നടത്തിയപ്പോള്‍ 57 രേഖകള്‍ കണ്ടെടുത്തിരുന്നു. ഇവയെല്ലാം വസ്തു സംബന്ധമായ രേഖകളും ബാങ്ക് അക്കൗണ്ട് രേഖകളുമാണ്. ഇതി​ൻെറയെല്ലാം ഉറവിടം വേണുഗോപാല്‍ വെളിപ്പെടുത്തേണ്ടിവരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.