കീഴ്മാട്: സമൂഹത്തിൽ വിദ്വേഷ പ്രചാരണവും വർഗീയ സന്ദേശങ്ങളും വർധിക്കുന്നതിനെതിരെ ബഹുജനമുന്നേറ്റം ശക്തമാക്കുക ലക്ഷ്യത്തോടെ 'വെറുപ്പിനെതിരെ സൗഹൃദകേരളം' പ്രമേയത്തിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന സന്ദേശ പ്രചാരണ കാമ്പയിൻെറ കുട്ടമശ്ശേരി ശാഖതല പ്രചാരണം ആരംഭിച്ചു. ഡി.വൈ.എഫ്.ഐ നേതാവും കീഴ്മാട് പഞ്ചായത്ത് അംഗവുമായ ടി.ആർ. രജീഷിന് സന്ദേശരേഖ നൽകി ശാഖ പ്രസിഡൻറ് ജമാലുദ്ദീൻ ആനിക്കാട് ഉദ്ഘാടനം ചെയ്തു. കുട്ടമശ്ശേരി സലഫി മസ്ജിദ് ചീഫ് ഇമാം ഫൈസൽ വലിയകത്ത്, വിസ്ഡം യൂത്ത് ജില്ല സമിതി അംഗം നജീബ് റഹ്മാൻ എന്നിവർ നേതൃത്വം നൽകി. ക്യാപ്ഷൻea yas1 wisdom വിസ്ഡം സന്ദേശ പ്രചാരണ കാമ്പയിൻെറ കുട്ടമശ്ശേരി ശാഖതല പ്രചാരണം കീഴ്മാട് പഞ്ചായത്ത് അംഗം ടി.ആർ. രജീഷിന് സന്ദേശരേഖ നൽകി ജമാലുദ്ദീൻ ആനിക്കാട് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.