ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഏരിയ സമ്മേളനം

പറവൂർ: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ പറവൂർ ഏരിയ യൂനിറ്റ് വാർഷിക സമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ഡോ. അശോക് കരിപ്പായി അധ്യക്ഷത വഹിച്ചു. നഗരസഭ അധ്യക്ഷ വി.എ. പ്രഭാവതി മുഖ്യപ്രഭാഷണം നടത്തി. ഡോ. ദേവിദാസ് വെള്ളോടി, ഡോ. ടിൻറു എലിസബത്ത് ടോം, ഡോ. ഹെമി അജയ് രാജ്, ഡോ. വത്സലാ ദേവി, ഡോ. രവി നാരായണകുമാർ, ഡോ. എൻ.ജെ. ബിനോയ് എന്നിവർ സംസാരിച്ചു. മുതിർന്ന ഡോക്ടർമാരെ ചടങ്ങിൽ ആദരിച്ചു. ത്വഗ്​രോഗങ്ങളെ സംബന്ധിച്ച് ഡോ. ഗിരീഷ് കൃഷ്ണൻ ക്ലാസ് എടുത്തു. ഭാരവാഹികൾ: ഡോ. പി.ആർ. സൂരജ് (പ്രസി), ഡോ. എൻ.ജെ. ബിനോയ് (സെക്ര), ഡോ. എൻ. ലീന (ട്രഷ). പടം EA PVR ayurvedha 3 ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ പറവൂർ ഏരിയ യൂനിറ്റ് വാർഷിക സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.