സംസ്കൃത സർവകലാശാല: വൈസ് ചാൻസലർക്കും േപ്രാ വൈസ് ചാൻസലർക്കും യാത്രയയപ്പ്

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ടിനും േപ്രാ-വൈസ് ചാൻസലർ ഡോ. കെ.എസ്. രവികുമാറിനും യാത്രയയപ്പ് നൽകി. തിങ്കളാഴ്​ച രാവിലെ സർവകലാശാലയിൽ ഫൈൻ ആർട്സ് കോംപ്ലക്​സ്​ രണ്ടാം ഘട്ടം, യു.ജി ഗേൾസ് ഹോസ്​റ്റൽ, മിനി ആംഫി തിയറ്റർ എന്നിവയുടെ ഉദ്ഘാടനവും സ്​റ്റാഫ് ക്വാർട്ടേഴ്സ് രണ്ടാം ഘട്ടത്തി​ൻെറ ശിലാസ്ഥാപനവും വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ട് നിർവഹിച്ചു. േപ്രാ-വൈസ് ചാൻസലർ ഡോ. കെ.എസ്. രവികുമാർ അധ്യക്ഷത വഹിച്ചു. പ്രഫ. ഡി. സലിം കുമാർ, രജിസ്ട്രാർ ഡോ. എം.ബി. ഗോപാലകൃഷ്ണൻ, പ്രഫ.എം. മണി മോഹനൻ, സി.എം. മനോജ് കുമാർ, എസ്. സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിനുശേഷം സർവകലാശാലയിലെ സംഗീത-നൃത്ത വിഭാഗങ്ങളിലെ അധ്യാപകരും വിദ്യാർഥികളും ചേർന്ന് ഇരുവർക്കും കലാർച്ചന നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.