സ്പെഷൽ കെയർ സെൻറർ ആരംഭിച്ചു

സ്പെഷൽ കെയർ സൻെറർ ആരംഭിച്ചു കൂത്താട്ടുകുളം: പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി സമഗ്ര ശിക്ഷ കൂത്താട്ടുകുളം ബി.ആർ.സി ആഭിമുഖ്യത്തിൽ ഇലഞ്ഞി സൻെറ്​ പീറ്റേഴ്സ് ഹയർ എച്ച്.എസ്.എസിൽ സ്പെഷൽ കെയർ സൻെറർ പ്രവർത്തനം ആരംഭിച്ചു. ജില്ല പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ആശ സനൽ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം സുമോൻ ചെല്ലപ്പൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആലീസ് ഷാജു മുഖ്യപ്രഭാഷണം നടത്തി. എൻ. ജയശ്രീ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ഷേർലി ജോയ്, സ്ഥിരം കമ്മിറ്റി അധ്യക്ഷ മാജി സന്തോഷ്, മുത്തോലപുരം സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ്​ എം.പി ജോസഫ്, ഹെഡ്മാസ്​റ്റർ വിൽസൺ ജോസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.