ഉപകരണങ്ങൾ പൊടിപിടിക്കുന്നു

മൂവാറ്റുപുഴ: ഉറവിട മാലിന്യ സംസ്കരണത്തിനുള്ള ഉപകരണങ്ങൾ നഗരസഭ ഓഫിസിൽ പൊടിപിടിച്ച് കിടക്കാൻ തുടങ്ങിയിട്ട് നാലുമാസം. റോഡിൽ മാലിന്യം തള്ളുന്നവർക്കെതിരെ നടപടി കർശനമാക്കിയതിനു പിന്നാലെയാണ് 18 ലക്ഷം രൂപയുടെ വിവിധ െൈജവമാലിന്യ സംസ്കരണ ഉപകരണങ്ങൾ നഗരസഭ വാങ്ങിയത്. എന്നാൽ, ഇതുവരെ പൊതുജനങ്ങൾക്ക് വിതരണം ചെയ്തിട്ടില്ല. ഉപകരണങ്ങൾ വാർഡുകളിൽ ആവശ്യക്കാർക്ക് എത്തിക്കുന്ന ചുമതല ആരാണ് ഏറ്റെടുക്കേണ്ടതെന്ന തർക്കമാണ് കാരണം. ഉദ്യോഗസ്ഥരാണ് ഇത് നൽകേണ്ടതെന്ന നിലപാടിലായിരുന്നു ചില കൗൺസിലർമാർ. വിഷയം കൗൺസിലിൽ എത്തിയെങ്കിലും തീരുമാനമായില്ല. ഇതോടെയാണ് ഉപകരണങ്ങൾ പൊടിപിടിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.