പ്രവാസിഭദ്രത തൊഴില്‍സംരംഭ പദ്ധതി ഉദ്ഘാടനം

പെരുമ്പാവൂര്‍: കോവിഡ് മഹാമാരിയില്‍ തൊഴില്‍ നഷ്​ടപ്പെട്ട പ്രവാസികള്‍ക്ക് കുടുംബശ്രീ മിഷന്‍ മുഖേന നടപ്പാക്കുന്ന പ്രവാസിഭദ്രത തൊഴില്‍സംരംഭ പദ്ധതി വാഴക്കുളം പഞ്ചായത്തില്‍ കൈപ്പൂരിക്കര കോട്ടപ്പുറത്ത് സത്യന് രണ്ടുലക്ഷത്തി​ൻെറ ചെക്ക് കൈമാറി പ്രസിഡൻറ്​ സി.കെ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നോര്‍ക്കയുമായി ചേര്‍ന്നാണ് കുടുംബശ്രീ മിഷന്‍ പദ്ധതി നടപ്പാക്കുന്നത്. പലിശരഹിതമായി നല്‍കുന്ന തുക രണ്ടുവര്‍ഷത്തിനുള്ളില്‍ അടച്ചുതീര്‍ത്താല്‍ മതിയാകും. കുടുംബശ്രീ കുടുംബാംഗങ്ങള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. സി.ഡി.എസ് ചെയര്‍പേഴ്‌സന്‍ സുഷമ വേണു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ്​ ഷെജീന ഹൈദ്രോസ്, സ്ഥിരം സമിതി അധ്യക്ഷരായ കെ.എം. അബ്​ദുൽ അസീസ്, വിനിത ഷിജു, മെംബര്‍ അഷ്​റഫ് ചീരേക്കാട്ടില്‍ എന്നിവര്‍ സംസാരിച്ചു. em pbvr 2 C.K. Gopalakrishnan കുടുംബശ്രീ മിഷന്‍ മുഖേന നടപ്പാക്കുന്ന പ്രവാസിഭദ്രത തൊഴില്‍സംരംഭ പദ്ധതി ചെക്ക് കൈമാറി പ്രസിഡൻറ്​ സി.കെ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.