പാർട്ടിയുടെ കെട്ടുറപ്പിനായി നേതാക്കൾ പ്രവർത്തിക്കണം -മുഹമ്മദ്​ ഷിയാസ്

കിഴക്കമ്പലം: പാര്‍ട്ടിയുടെ കെട്ടുറപ്പിനായി നേതാക്കള്‍ പ്രവര്‍ത്തിക്കണമെന്ന് ഡി.സി.സി പ്രസിഡൻറ്​ മുഹമ്മദ് ഷിയാസ്. പട്ടിമറ്റം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പുതിയ പ്രസിഡൻറായി കെ.വി. എല്‍ദോ ചുമതലയേൽക്കുന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുന്‍ ബ്ലോക്ക് പ്രസിഡൻറ്​ സി.ജെ. ജേക്കബ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി വൈസ് പ്രസിഡൻറ്​ വി.പി. സജീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. സി.പി. ജോയ്, വര്‍ഗീസ് ജോര്‍ജ് പള്ളിക്കര, കെ.വി. ആൻറണി, കെ.എം. പരീത് പിള്ള, എം.എ. വര്‍ഗ​ീസ്, ഷമീര്‍ തുകലില്‍, ശശിധരന്‍ നായര്‍, കെ.ജി. മന്മഥന്‍, എ.പി. കുഞ്ഞുമുഹമ്മദ്, വി.ഇ. ശശിധരന്‍ നായര്‍, എം.എ. വര്‍ഗീസ്, ത്യാഗരാജന്‍ മാസ്​റ്റര്‍, മാത്യു എന്‍. എബ്രഹാം, എന്‍.വി. പൗലോസ്, സി.ആര്‍. വിജയന്‍, വി.എം. ജോര്‍ജ്, ബാബു സൈതാലി, ഷൈജ അനില്‍, ഹനീഫ കുഴുപ്പിള്ളി തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.