വൈറ്റിലയിലെ അപകടക്കുഴി നികത്തി

വൈറ്റില: കുന്നറ പാര്‍ക്കിന്​ മുന്‍വശത്തെ തകര്‍ന്ന റോഡിലെ അപകടക്കുഴി അധികൃതര്‍ നികത്തി. വൈറ്റിലയില്‍നിന്ന്​ തൃപ്പൂണിത്തുറക്ക്​ പോകുന്ന ഭാഗത്തെ റോഡ് തകര്‍ന്ന് അപകടങ്ങള്‍ വര്‍ധിക്കുന്നത് ചൂണ്ടിക്കാട്ടി 'മാധ്യമം' കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയിരുന്നു. ഇതി​ൻെറ അടിസ്ഥാനത്തിലാണ് മാസങ്ങളോളം തകര്‍ന്ന് യാത്ര ദുസ്സഹമായിരുന്ന റോഡ് റീടാര്‍ ചെയ്ത് യാത്രയോഗ്യമാക്കിയത്. നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന വൈറ്റില കുന്നറ പാര്‍ക്കിന്​ മുന്‍വശത്തുതന്നെയായിരുന്നു ടൈല്‍ വിരിച്ച റോഡി​ൻെറ വശങ്ങളില്‍നിന്നും ടാര്‍ ഇളകിമാറി വന്‍കുഴി രൂപപ്പെട്ടിരുന്നത്. ഈ കുഴിയില്‍ചാടി വാഹനങ്ങള്‍ അപടത്തിൽപെടുന്നത് പതിവായിരുന്നു. മഴ പെയ്താല്‍ വെള്ളക്കെട്ടും രൂക്ഷമായതിനാല്‍ വന്‍ഗതാഗതക്കുരുക്കും അനുഭവപ്പെട്ടിരുന്നു. റോഡി​ൻെറ ശോച്യാവസ്ഥ നീക്കിയതോടെ ഈ ഭാഗത്തെ ഗതാഗതക്കുരുക്ക് ഒഴിവായി വാഹനങ്ങള്‍ക്ക് സുഗമമായി യാത്രചെയ്യാനാകും. EC-TPRA-1 Madhyamam Impact വൈറ്റില കുന്നറ പാര്‍ക്കിനുമുന്‍വശത്തെ തകര്‍ന്ന റോഡ് ടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കിയപ്പോള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.