പുതിയ പാറമടക്കെതിരെ പ്രതിഷേധമിരമ്പി

കൂത്താട്ടുകുളം: തിരുമാറാടി പഞ്ചായത്തിലെ പരിസ്ഥിതി പ്രാധാന്യമർഹിക്കുന്ന മണ്ഡലംമലയിൽ പാറമട ആരംഭിക്കുന്നതിനുള്ള നീക്കത്തിൽ വെട്ടിമൂട്ടിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്ത പ്രതിഷേധ റാലി നടന്നു. പഞ്ചായത്തിലെ ഏറ്റവും ഉയർന്ന പ്രദേശമായ മണ്ഡലംമലയിൽ നിലവിലെ പാറമടകൾ ജനജീവിതം ദുസ്സഹമാക്കുന്ന സാഹചര്യത്തിൽ ഇനിയൊരു പാറമടകൂടി അനുവദിക്കാനാകില്ലെന്ന് മണ്ഡലംമല സംരക്ഷണ സമിതി വ്യക്തമാക്കി. സമിതി രക്ഷാധികാരിയും പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയുമായ അനിത ബേബിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ യോഗം പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ എം.എം. ജോർജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ലളിത വിജയൻ, പഞ്ചായത്ത് അംഗങ്ങളായ സുനി ജോൺസൺ, നെവിൻ ജോർജ്, ആതിര സുമേഷ്, എം.സി. അജി, ബീന ഏലിയാസ്, മണ്ഡലംമല സംരക്ഷണ സമിതി ചെയർമാൻ അജി എബ്രഹാം, സെക്രട്ടറി ജോൺസൺ ജോർജ്, സാജു മുടക്കാലി, ജോയി മുടക്കാലി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.