പിറവം: ഇടപ്പള്ളിച്ചിറ സൻെറ് ആൻഡ്രൂസ് സി.എസ്.ഐ ഇടവക ദേവാലയത്തിൽ ആദ്യഫലപെരുന്നാളിനും സ്ഥാപകദിന സ്തോത്ര ശുശ്രൂഷക്കും കൊടിയേറി. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടക്കുന്ന 133ാമത് പെരുന്നാളിന് ഇടവക വികാരി റവ. ഡീക്കൻ റിജു മാത്യു കൊടിയേറ്റി. തിങ്കളാഴ്ച പ്രദക്ഷിണത്തിനു ശേഷം നടക്കുന്ന ആരാധനക്കും വചനപ്രഘോഷണത്തിനും വിശുദ്ധസംസർഗ ശുശ്രൂഷക്കും കാട്ടാമ്പാക്ക് ഇടവകവികാരി റവ. ലിനോ എസ്. ജോൺ നേതൃത്വം നൽകും. 30ന് 10ന് നടക്കുന്ന ആരാധനക്കും വചനശുശ്രൂഷകൾക്കും ഇടവക വികാരി റവ. റിജു മാത്യു, വെള്ളൂർ ഇടവക വികാരി റവ. വർഗീസ് വർക്കി ഏനാനിക്കൽ എന്നിവർ നേതൃത്വം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.