ഭരണഘടന സദസ്സ് സംഘടിപ്പിച്ചു

പട്ടിമറ്റം: ഭരണഘടന ദിനാചരണത്തോടനുബന്ധിച്ച് പട്ടിമറ്റം ജയ്​ഭാരത് വായനശാല 'ഭരണഘടന: കാവലും കരുതലും' വിഷയത്തില്‍ വിജ്ഞാന സദസ്സ് നടത്തി. എഴുത്തുകാരനും മത്സര പരീക്ഷ പരിശീലകനുമായ പി.എസ്. പണിക്കര്‍ വിജ്ഞാനസദസ്സ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻറ്​ എം.പി. ജോസഫ് അധ്യക്ഷതവഹിച്ചു. സെക്രട്ടറി സുരേഷ് ബാബു, ടി.വി. യോഹന്നാന്‍, അനീഷ് പുത്തന്‍ പുരക്കല്‍, കെ.വി. അയ്യപ്പന്‍കുട്ടി, പ്രഫ. ജോസ് ജോസഫ്, എ.പി. എല്‍ദോസ്, മുന്‍ പഞ്ചായത്ത് പ്രസിഡൻറ്​ കെ.കെ. പ്രഭാകരന്‍, ഹനീഫ കുഴുപ്പിള്ളി, ശശി തോട്ടപ്പിള്ളി, പൗലോസ് മാസ്​റ്റര്‍, പൗലോസ് കട്ടക്കയം, പത്ഭനാഭന്‍ ഓലിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.