കിഴക്കമ്പലം-നെല്ലാട് റോഡ്​ ബി.എം ബി.സി നിലവാരത്തില്‍ നിർമിക്കണം

കിഴക്കമ്പലം: സഞ്ചാരയോഗ്യമല്ലാതായ കിഴക്കമ്പലം-നെല്ലാട് റോഡ് 2.12 കോടി മുടക്കി അറ്റകുറ്റപ്പണി നടത്താനുള്ള നീക്കം അനുവദിക്കി​െല്ലന്ന് പ്രദേശവാസികള്‍. ബി.എം ബി.സി നിലവാരത്തില്‍ നിര്‍മിക്കണമെന്ന ആവശ്യമാണ്​ ഉയരുന്നത്​. റോഡ് അടിയന്തരമായി ബി.എം ബി.സി നിലവാരത്തില്‍ നിര്‍മിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിക്കും എം.പി, എം.എല്‍.എ എന്നിവര്‍ക്കും നല്‍കാന്‍ അരലക്ഷത്തിലധികം പേര്‍ ഒപ്പിട്ട ഭീമഹരജി തയാറാക്കും. ഡിസംബര്‍ 14നുമുമ്പ്​ റോഡി​ൻെറ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി ഹൈകോടതിയില്‍ വീണ്ടും ഹരജി നല്‍കാനാണ് പ്രദേശത്തെ വാട്സ്ആപ് ഗ്രൂപ് ആലോചിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് 30ന് പുറപ്പെടുവിച്ച ഹൈകോടതി ഇടക്കാല ഉത്തരവില്‍ ബി.എം നിലവാരത്തില്‍ റോഡ് രണ്ടുമാസത്തിനകം ഗതാഗതയോഗ്യമാക്കണമെന്ന് നിര്‍ദേശി​െച്ചങ്കിലും നടപടിയായിരുന്നില്ല. നിലവില്‍ റോഡി​ൻെറ അടിത്തറ വരെ ഇളകി. ടണ്‍കണക്കിന്​ ഭാരംകയറ്റുന്ന വാഹനങ്ങളാണ് ഇതുവഴി ഓടുന്നത്. കുറഞ്ഞ തുകക്ക് അറ്റകുറ്റപ്പണി മാത്രം നടത്തിയാല്‍ ഒരു മഴപെയ്താല്‍ റോഡ് വീണ്ടും കുഴിയാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.