സി.ഐയുടെ സസ്പെൻഷൻ; തങ്ങളുടെ വിജയമെന്ന് ഇരുപാർട്ടിയും

ആലുവ: ​െമാഫിയ പർവീണി​ൻെറ ആത്മഹത്യയിൽ സി.ഐ സുധീറിനെ സസ്പെൻഡ്​ ചെയ്യാനുള്ള സർക്കാർ തീരുമാനത്തിൽ അവകാശവാദങ്ങൾ ഉന്നയിച്ച് കോൺഗ്രസും സി.പി.എമ്മും. നടപടി കോൺഗ്രസി​ൻെറ സമര വിജയമാണെന്ന് ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് അവകാശപ്പെട്ടു. മൂന്നാം ദിവസത്തേക്ക് കടന്ന സമരത്തെത്തുടർന്നാണ് സുധീറിന് അനുകൂലമായി നിലകൊണ്ട സർക്കാറിന് പിന്നാക്കം പോകേണ്ടിവന്നത്. സി.ഐക്കെതിരെ നരഹത്യക്ക് കേ​െസടുക്കണമെന്ന ആവശ്യവുമായി കോൺഗ്രസ്‌ തുടർ സമരങ്ങളുമായി മുന്നിലുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ, ​െമാഫിയയുടെ പിതാവ് മുഖ്യമന്ത്രിയിൽ അർപ്പിച്ച വിശ്വാസം പാഴായില്ലെന്ന് സി.പി.എം ഏരിയ സെക്രട്ടറി എ.പി. ഉദയകുമാർ പറഞ്ഞു. സി.ഐക്കെതിരായ അന്വേഷണ നടപടികൾ പൂർത്തീകരിക്കുന്നതിന് മുമ്പുതന്നെ സസ്പെൻഷൻ ഉത്തരവ്​ പുറപ്പെടുവിച്ച് വാക്കുപാലിച്ചെന്നും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.