സ്ത്രീവിരുദ്ധ നിലപാടിനെതിരെ മഹിളകോൺഗ്രസിെൻറ രാത്രിനടത്തം

സ്ത്രീവിരുദ്ധ നിലപാടിനെതിരെ മഹിളകോൺഗ്രസിൻെറ രാത്രിനടത്തം കൊച്ചി: സ്ത്രീവിരുദ്ധ നിലപാടിനെതിരെ മഹിള കോൺഗ്രസി​ൻെറ നേതൃത്വത്തിൽ രാത്രിനടത്തം. കെ.പി.സി.സി നിർദേശാനുസരണം സംഘടിപ്പിച്ച 'ഞാൻ പെണ്ണ്' എന്ന പരിപാടി എറണാകുളം ഡി.സി.സിയിൽനിന്ന്​ ആരംഭിച്ച് ഗാന്ധി പ്രതിമയിൽ സമാപിച്ചു. കേരളം ഭരിക്കുന്ന പിണറായി സർക്കാർ അധികാരത്തിൽ വന്നത് സ്ത്രീ സുരക്ഷാ മുദ്രാവാക്യം വിളിച്ച് വോട്ടുനേടിയാണെങ്കിലും ഇന്ന് ഏറ്റവും കൂടുതൽ സ്ത്രീപീഡന കേസുകൾ ഉള്ള സംസ്ഥാനമായി കേരളം മാറിയെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത്​ കൊച്ചി മുൻ മേയറും കെ.പി.സി.സി സെക്രട്ടറിയുമായ ടോണി ചമ്മണി പറഞ്ഞു. ആത്മഹത്യ ചെയ്​ത മൂഫിയ പർവീൺ നീതിനിഷേധത്തി​ൻെറ അവസാന ഇരയാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ സർക്കാർ തയാറാവണമെന്ന് മഹിള കോൺഗ്രസ്​ ജില്ല പ്രസിഡൻറ്​ വി.കെ. മിനിമോൾ ആവശ്യപ്പെട്ടു. നീതി ലഭിക്കുംവരെ മഹിള കോൺഗ്രസ് തുടർസമരങ്ങൾ നടത്തും. ഡി.സി.സി സെക്രട്ടറി ജോസഫ് ആൻറണി, സംസ്ഥാന സെക്രട്ടറി സുനില സിബി, ഷീല ജെറോം, തൃക്കാക്കര ചെയർപേഴ്സൻ അജിത തങ്കപ്പൻ തുടങ്ങിയവർ പങ്കെടുത്തു. ER rathri nadatham സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ എറണാകുളം ജില്ല മഹിള കോൺഗ്രസിൻെറ നേതൃത്വത്തിൽ നഗരത്തിൽ മെഴുകുതിരി തെളിച്ച് നടത്തിയ രാത്രിനടത്തം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.