സി.പി.​െഎ (എം.എൽ) റെഡ്​ സ്​റ്റാർ പാർട്ടി കോൺഗ്രസ്​ കോഴിക്കോട്​

കൊച്ചി: സി.പി.​െഎ (എം.എൽ) റെഡ്​ സ്​റ്റാർ 12ാം പാർട്ടി കോൺഗ്രസ്​ 2022ൽ കോ​ഴിക്കോട്​ നടക്ക​ുമെന്ന്​ ജനറൽ സെക്രട്ടറി കെ.എൻ. രാമചന്ദ്രൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സെപ്​റ്റംബർ 24 മുതൽ 29വരെയാണ്​ പാർട്ടി കോൺ​ഗ്രസ്. 18 സംസ്ഥാനങ്ങളിൽനിന്നായി 350ഓളം പ്രതിനിധികൾ പ​ങ്കെടുക്കും. ആർ.എസ്​.എസി​ൻെറ കാവിവത്​കരണ അജണ്ട സമസ്​ത ​േ​മഖലകളിലേക്കും കടന്നുകയറിയിരിക്കുകയാണ്​. മോദി സർക്കാറി​ൻെറ കോർപറേറ്റ്​ ഫാഷിസ്​റ്റ്​ അജണ്ട പിണറായി സർക്കാർ കൂടുതൽ മികവോടെ നടപ്പാക്കുകയാണെന്ന്​​ രാമചന്ദ്രൻ പറഞ്ഞു. പി.ബി അംഗം പി.ജെ. ജയിംസ്​, സംസ്ഥാന സെക്രട്ടറി എം.കെ. ദാസൻ, സംസ്ഥാന കമ്മിറ്റി അംഗം എ.ജെ. ഷീബ, ജില്ല സെക്രട്ടറി ടി.സി. സുബ്രഹ്മണ്യൻ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.