കാക്കനാട് മയക്കുമരുന്ന്​ കേസ്​: ഒരാൾകൂടി അറസ്​റ്റിൽ

കൊച്ചി: കാക്കനാട് മയക്കുമരുന്ന്​ കേസിൽ കാസർകോട് മൂളിയാർ മസ്തിക്കുണ്ട് മുഹമ്മദ് സഹദ് (24) അറസ്​റ്റിൽ. മയക്കുമരുന്ന് വിൽപനയിലൂടെ ലഭിച്ച പണം മുഖ്യപ്രതികളു​െടയും അവരുമായി ബന്ധപ്പെട്ടവരു​െടയും അക്കൗണ്ടുകളിലേക്ക്​ ട്രാൻസ്ഫർ ചെയ്ത കുറ്റത്തിനാണ് അറസ്​റ്റ്​. ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയതോടെ ഒളിവിൽ പോയ ഇയാളെ ക്രൈംബ്രാഞ്ച് അന്വേഷിച്ചുവരുകയായിരുന്നു. കാസർകോട്ടുനിന്ന്​ ക്രൈംബ്രാഞ്ച് ഉത്തരമേഖല സി.ഐ ആർ.എൻ. ബൈജുവിൻെറ നേതൃത്വത്തിൽ പ്രതിയെ കസ്​റ്റഡിയിലെടുത്ത് കോഴിക്കോട് എത്തിച്ച് ചോദ്യം ചെയ്ത ശേഷമാണ് അസി. എക്സൈസ് കമീഷണർ ടി.എം. കാസിം അറസ്​റ്റ്​ ചെയ്തത്. കേസിൽ ഇതുവരെ 21 പ്രതികളായി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്​റ്റഡിയിൽ റിമാൻഡ് ചെയ്തു. സി.ഐ കെ.വി. സദയകുമാർ, പ്രിവൻറിവ് ഓഫിസർ എം.എ. യൂസുഫലി, ഡ്രൈവർ ഷിജു ജോർജ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.