തൊഴിലുറപ്പ് തൊഴിലാളി യൂനിയൻ ധർണ

കോതമംഗലം: വിവിധ ആവശ്യങ്ങളുന്നയിച്ച് തൊഴിലുറപ്പ് തൊഴിലാളി യൂനിയ​ൻെറ നേതൃത്വത്തിൽ നെല്ലിക്കുഴി കവലയിൽ ധർണ നടത്തി. ജില്ല പഞ്ചായത്ത്​ അംഗം റഷീദ സലീം ഉദ്ഘാടനം ചെയ്തു. പി.എം. മജീദ് അധ്യക്ഷത വഹിച്ചു. പി.എം. അഷറഫ്, എൻ.പി. അസൈനാർ, ബിജു മാണി, എൻ.ബി. ജമാൽ, നൂർജ മോൾ ഷാജി, കെ.കെ. നാസർ, എം.എം. അലി, എം.എ. മുഹമ്മദ് എന്നിവർ സംസാരിച്ചു. മൃദുല ജനാർദനൻ സ്വാഗതവും സൽമ ലത്തീഫ് നന്ദിയും പറഞ്ഞു. പല്ലാരിമംഗലം: എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ പല്ലാരിമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂവള്ളൂർ പോസ്​റ്റ്​ഓഫിസിന് മുന്നിൽ നടത്തിയ ധർണ യൂനിയൻ കവളങ്ങാട് ഏരിയ വൈസ് പ്രസിഡൻറ്​ ഒ.ഇ. അബ്ബാസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി സീനത്ത് മൈതീൻ അധ്യക്ഷത വഹിച്ചു. എം. എം. ബക്കർ, സഫിയ സലീം, കെ.എം. അബ്​ദുൽ കരീം, ഷിജീബ് സൂപ്പി, കെ.എ. യൂസുഫ്, ഷെല്ലി സണ്ണി എന്നിവർ സംസാരിച്ചു. EM KMGM 1 Thozhil തൊഴിലുറപ്പ് തൊഴിലാളി യൂനിയൻ നെല്ലിക്കുഴിയിൽ നടത്തിയ ധർണ ജില്ല പഞ്ചായത്ത്​ അംഗം റഷീദ സലീം ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.