ജൈവ വിത്ത് വിതക്കൽ ഉദ്​ഘാടനം

കൊച്ചി: 2022 മാർച്ചിൽ നടക്കുന്ന കെ.പി.എസ്.ടി.എ സംസ്ഥാന സമ്മേളന ഭാഗമായി പ്രതിനിധികൾക്കുള്ള ഭക്ഷണം തയാറാക്കുന്നതിലേക്കായി ജൈവ നെൽകൃഷിയുടെ വിത്ത് വിതക്കൽ ബുധനാഴ്​ച കോലഞ്ചേരി തോന്നിക്കപ്പാടത്ത് നടത്തപ്പെടും. ബെന്നി ബഹനാൻ എം.പി വിതര​േണാദ്​ഘാടനം നിർവഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി സി. പ്രദീപ് മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ഭാരവാഹികൾ ജനപ്രതിനിധികൾ എന്നിവർ ചടങ്ങിൽ സംബന്ധിക്കുമെന്ന് ജില്ല സെക്രട്ടറി അജിമോൻ പൗലോസ് അറിയിച്ചു. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സി.വി. വിജയൻ മാഷി​ൻെറ ഉടമസ്ഥതയിലെ പാടശേഖരത്തിലാണ് കൃഷി ഇറക്കുന്നത്. ഫോൺ: 8891959001.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.