ആലുവ: ആവശ്യമായ പഠനം പോലും നടത്താതെയും കേന്ദ്രാനുമതി ലഭിക്കാതെയും എല്ലാ വർഷവും വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന കേരളത്തിൽ കെ. റെയിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് നഗരസഭ വൈസ് ചെയർപേഴ്സൻ ജെബി മേത്തർ. കെ റെയിൽ വിരുദ്ധ സമരസമിതി കുട്ടമശ്ശേരി യൂനിറ്റ് കമ്മിറ്റിയുടെയും വനിത സമരസമിതിയുടെയും നേതൃത്വത്തിൽ തോട്ടുമുഖം മഹിളാലയം കവലയിൽ സംഘടിപ്പിച്ച കുടുംബിനികളുടെ സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മഹിള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഷീബ രാമചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. കെ റെയിൽ സമരസമിതി നേതാവ് ശരണ്യ രാജ് പ്രതിജ്ഞക്ക് നേതൃത്വം കൊടുത്തു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷാജിത നൗഷാദ്, കെ റെയിൽ സമര സമിതി ജില്ല പ്രസിഡൻറ് വിനു കുര്യാക്കോസ്, കീഴ്മാട് പഞ്ചായത്ത് അംഗങ്ങളായ റസീല ഷിഹാബ്, ആബിദ അബ്ദുൽ ഖാദർ, നജീബ് പെരിങ്ങാട്ട്, ലൈസ സെബാസ്റ്റ്യൻ, ആൻസി ടീച്ചർ, എന്നിവർ സംസാരിച്ചു. സമരസമിതി സംഘാടക മാരിയ അബു അധ്യക്ഷത വഹിച്ചു. ഫാത്തിമ അബ്ബാസ് സ്വാഗതവും നിഷ നന്ദിയും പറഞ്ഞു. കെ റെയിൽ കടന്നുപോകുന്ന ചൊവ്വര ഫെറി കവലയിൽനിന്നും പ്രകടനമായിട്ടാണ് മഹിളാലയം കവലയിൽ എത്തിച്ചേർന്നത്. പ്രകടനം കെ റെയിൽ സമരസമിതി ജില്ല ജനറൽ സെക്രട്ടറി സി.കെ. ശിവദാസ് ഉദ്ഘാടനം ചെയ്തു. ക്യാപ്ഷൻer yas1 k rail കെ റെയിൽ വിരുദ്ധ സമരസമിതി കുട്ടമശ്ശേരി യൂനിറ്റ് കമ്മിറ്റിയുടെയും വനിത സമരസമിതിയുടെയും നേതൃത്വത്തിൽ തോട്ടുമുഖം മഹിളാലയം കവലയിൽ സംഘടിപ്പിച്ച കുടുംബിനികളുടെ സായാഹ്ന ധർണ ജെബി മേത്തർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.