പട്ടാപ്പകൽ കടയിൽനിന്ന്​ പണം കവർന്നു

p2 lead ചായ ചോദിച്ച് കടയിൽ കയറുകയായിരുന്നു മൂവാറ്റുപുഴ: പട്ടാപ്പകൽ ചായ കുടിക്കാനെന്ന വ്യാജേന എത്തിയ രണ്ടംഗ സംഘം ചായക്കടയിൽനിന്ന്​ പണം കവർന്നു. ഇന്നലെ ഉച്ചക്ക് 1.30ഓടെ മേക്കടമ്പിൽ പ്രവർത്തിക്കുന്ന ഹോട്ടൽ രാമകൃഷ്ണയിലാണ് സംഭവം. കെ.എൽ-32 ഡി. 8592 നമ്പർ ഓ​േട്ടായിൽ എത്തിയ രണ്ടുപേർ ചായ ചോദിച്ച് കടയിൽ കയറിയശേഷം കാഷ് സൂക്ഷിക്കുന്ന പെട്ടിയിൽനിന്ന്​ ബാ​െഗടുത്ത് കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു. സംഭവം കണ്ട കട ഉടമയുടെ ഭാര്യ ഇവരെ തടയാൻ ശ്രമി​െച്ചങ്കിലും ഇവരെ അടിച്ചുവീഴ്ത്തി സംഘം ഓ​ട്ടോയിലേക്ക് ഓടിക്കയറി. ഇതിനിടെ ബഹളംകേട്ട് എത്തിയ കടയുടമ ശെൽവൻ ഇവരെ പിടികൂടാൻ ശ്രമി​െച്ചങ്കിലും ഇയാളെ ചവിട്ടിവീഴ്ത്തി സംഘം കടന്നുകളഞ്ഞു. ബാഗിൽ 7500 രൂപയും കുറെ ചില്ലറയുമാണ് ഉണ്ടായിരുന്നത്. മൂവാറ്റുപുഴ പൊലീസിൽ പരാതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.