ദീപജ്വാല തെളിച്ചു

പള്ളുരുത്തി: ലോക മത്സ്യത്തൊഴിലാളി ദിനത്തിൽ മത്സ്യത്തൊഴിലാളി കോൺഗ്രസ് പ്രവർത്തകർ ദീപജ്വാല തെളിച്ച്​ പ്രതിഷേധിച്ചു. എക്കലും പോളയുംമൂലം തൊഴിലാളികൾക്ക് മത്സ്യബന്ധനം നടത്താനാവാത്ത സ്ഥിതിയാണെന്നും തൊഴിലിടം സംരക്ഷിക്കാൻ സർക്കാർ തയാറാകണമെന്നും ആവശ്യപ്പെട്ടു. ഇടക്കൊച്ചി കുമ്പളം ഫെറിയിൽ നടത്തിയ ദീപജ്വാല കെ.ജെ. റോബർട്ട് ഉദ്ഘാടനം ചെയ്തു. എം.ജി. രമേശൻ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ അഭിലാഷ് തോപ്പിൽ, ജീജ ടെൻസൻ, മുൻ കൗൺസിലർമാരായ പി.ഡി. സുരേഷ്, കർമിലി ആൻറണി, കെ.എസ്. അമ്മിണിക്കുട്ടൻ, ടി.എൻ. സുബ്രഹ്മണ്യൻ, സി.എൽ. ശശീന്ദ്രൻ, വി.എൻ. ഉപേന്ദ്രൻ, എ.എസ്. സുകേശൻ, മഞ്ജുള നടരാജൻ എന്നിവർ സംസാരിച്ചു. ചിത്രം : മത്സ്യത്തൊഴിലാളി കോൺഗ്രസ് നടത്തിയ ദീപജ്വാല

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.