പൈപ്പ് പൊട്ടൽ: പഞ്ചായത്ത്​ അംഗങ്ങൾ സമരം നടത്തി

പള്ളുരുത്തി: ഒരുമാസമായി പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത് സംബന്ധിച്ച് പരാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്ത്​ അംഗങ്ങൾ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കുമ്പളങ്ങി സേക്രഡ് ഹാർട്ട് പള്ളിക്ക് സമീപമാണ് പൈപ്പ് പൊട്ടി ദിനേന പതിനായിരക്കണക്കിന് ലിറ്റർ വെള്ളം പാഴാകുന്നത്. ഇതുമൂലം പഞ്ചായത്തി​ൻെറ തെക്കൻമേഖലയിൽ ജലക്ഷാമം അനുഭവപ്പെടുകയാണ്. ജല അതോറിറ്റിയിൽ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് സമരത്തിന് നേതൃത്വം നൽകിയ പഞ്ചായത്ത് പ്രസിഡൻറ്​ ലിജ തോമസ് പറഞ്ഞു. വൈസ് പ്രസിഡൻറ് പി.എ. സഗീർ, പഞ്ചായത്ത്​ അംഗങ്ങളായ ജോസി വേലിക്കകത്ത്, ജാസ്മിൻ രാജേഷ്, പ്രവീൺ ഭാർഗവൻ, സൂസൻ ജോസഫ്, ലില്ലി റാഫേൽ, ബേസിൽ പുത്തൻവീട്ടിൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.