EA ANKA 5 LABOUR അത്താണി: കേരള ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മൻെറ് ആക്ട് പ്രകാരം രജിസ്ട്രേഷൻ ചെയ്ത വ്യാപാരികൾക്ക് 2022ലെ രജിസ്ട്രേഷൻ പുതുക്കുന്നതിന് തൊഴിൽ വകുപ്പ് രജിസ്ട്രേഷൻ ക്യാമ്പുകൾ ആരംഭിച്ചു. അങ്കമാലി ഓഫിസ് പരിധിയിലെ നെടുമ്പാശ്ശേരി, പാറക്കടവ്, കാഞ്ഞൂർ, മലയാറ്റൂർ, കാലടി, തുറവൂർ, മഞ്ഞപ്ര, അയ്യമ്പുഴ, കറുകുറ്റി പഞ്ചായത്തുകളിലാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. ഒറ്റത്തവണ കുടിശ്ശിക തീർക്കാൻ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. നെടുമ്പാശ്ശേരി പഞ്ചായത്തിലെ കുടിശ്ശിക നിവാരണ ക്യാമ്പ് അങ്കമാലി ലേബർ ഓഫിസർ കെ.എം. നാസർ ഉദ്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കരിയാട് യൂനിറ്റ് പ്രസിഡൻറ് കെ.ജെ. ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. നെടുമ്പാശ്ശേരി മേഖല പ്രസിഡൻറ് സി.പി. തരിയൻ, ജനറൽ സെക്രട്ടറി കെ.ബി. സജി, പി.ജെ. ജോയി, ബൈജു ഇട്ടൂപ്പ്, പി.ജെ. ജോണി, ഷൈജൻ പി. പോൾ, മോഹനൻ പറമ്പിൽ, സുമി സുധാകരൻ തുടങ്ങിയവർ സംസാരിച്ചു. ---------------- EA ANKA 5 LABOUR നെടുമ്പാശ്ശേരി പഞ്ചായത്തിലെ കുടിശ്ശിക നിവാരണ ക്യാമ്പ് അങ്കമാലി ലേബർ ഓഫിസർ കെ.എം. നാസർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.