വൈദ്യുതി, ബസ് ചാർജ് വർധന തീരുമാനം ഇടിത്തീ -പ്രതിപക്ഷ നേതാവ്

ആലുവ: വൈദ്യുതി, ബസ് ചാർജ് വർധന തീരുമാനം ജനങ്ങൾക്കുമേൽ ഇടിത്തീയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇന്ധന സബ്സിഡി എന്ന പ്രതിപക്ഷ നിർദേശം പാലിച്ചില്ല. നിർദേശം അംഗീകരിച്ചിരുന്നെങ്കിൽ ബസ് നിരക്ക് വർധന ഒഴിവാക്കാമായിരുന്നു. സിൽവർ ലൈൻ പദ്ധതിയിൽ സാങ്കേതിക ന്യായം പറഞ്ഞ് പാരിസ്ഥിതിക പഠനം ഒഴിവാക്കുകയാണ്. ബദൽ റെയിൽവേ പദ്ധതി എന്തുകൊണ്ട് പരിഗണിക്കുന്നില്ല. കെ-റെയിൽ ജനങ്ങൾക്കുമേൽ അടിച്ചേൽപിക്കുകയാണ്. പാരിസ്ഥിതിക പ്രത്യാഘാതം രൂക്ഷമാകും. സിൽവർ ലൈനിനെ ന്യായീകരിച്ച് സംസാരിച്ച സി.പി.എം ആക്ടിങ് സെക്രട്ടറിക്കുപോലും പദ്ധതി എന്താണെന്ന് പിടികിട്ടിയിട്ടില്ല. കേരളത്തിന് യോജിച്ച പദ്ധതിയല്ലിത്. ഹലാൽ വിഷയത്തിലെ പ്രചാരണങ്ങൾ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും സതീശൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.