പറവൂർ: ചേന്ദമംഗലം പഞ്ചായത്തിൽ സുഭിക്ഷ കേരളം പദ്ധതിയിൽ ജനകീയ മത്സ്യകൃഷിക്ക് തുടക്കം കുറിച്ചു. വിവിധ ഇടങ്ങളിലായി കാർപ് ഇനത്തിൽപെട്ട 3000 മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. പ്രസിഡൻറ് ദിവ്യ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ബെന്നി ജോസഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.ആർ. പ്രേംജി, ഷിപ്പി സെബാസ്റ്റ്യൻ, ഷൈബി തോമസ്, പഞ്ചായത്ത് അംഗങ്ങളായ ജാൻസി ഫ്രാൻസിസ്, വി.യു. ശ്രീജിത്, ഫസൽ റഹ്മാൻ, സിന്ധു മുരളി, ഫിഷറീസ് പ്രമോട്ടർ എം.സി. ഷിബി, കെ.എസ്. മനോജ് എന്നിവർ സംസാരിച്ചു. ------------------- പടം EA PVR janakiya malsyakrishi 3 ചേന്ദമംഗലം പഞ്ചായത്തിലെ ജനകീയ മത്സ്യകൃഷി പ്രസിഡൻറ് ദിവ്യ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.