ആലങ്ങാട്-കരുമാല്ലൂർ മേഖല കാമറ നിരീക്ഷണത്തി​േലക്ക്​: പദ്ധതിക്ക് തുടക്കമാകുന്നു

കരുമാല്ലൂർ: വാഹനാപകടങ്ങളും നിരത്തുകളിൽ മാലിന്യം തള്ളുന്നതും​ ഉൾ​െപ്പടെ കുറ്റകൃത്യങ്ങൾ തടയാൻ ആലങ്ങാട്-കരുമാല്ലൂർ പഞ്ചായത്തുകളിലെ പ്രധാന കവലകളിലും അതിർത്തി പ്രദേശങ്ങളിലും നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്ന പുതിയ പദ്ധതിക്ക് തുടക്കമായി. ആദ്യപടിയായി 30 കാമറകൾ സ്ഥാപിക്കും. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തി​ൻെറയും ഇരുപഞ്ചായത്തി​ൻെറയും ആലങ്ങാട് പൊലീസി​ൻെറയും ​െറസിഡൻറ്​സ്​ അസോസിയേഷനുകളുടെയും വ്യാപാരി വ്യവസായികളുടെയും മറ്റു സംഘടനകളുടെയും നേതൃത്വത്തിൽ യോഗം ചേർന്നു. പദ്ധതി പ്രകാരം 64 കാമറകൾ ഒരുമിച്ച് പ്രവർത്തിപ്പിക്കാൻ ശേഷിയുള്ള സെർവർ സ്ഥാപിക്കാനുള്ള പ്രവർത്തനം തുടങ്ങി. കാമറകൾ ഈ സെർവറുമായി യോജിപ്പിച്ച ശേഷം 24 മണിക്കൂറും നിരീക്ഷണം നടത്താൻ ആലങ്ങാട് പൊലീസ് സ്​റ്റേഷനിൽ കൺട്രോൾ റൂം സജ്ജീകരിക്കും. രാത്രിയും പകലും ഒരുപോലെ തിരിച്ചറിയാൻ കഴിയുന്ന കാമറകളാണ് സ്ഥാപിക്കുക. ഇതുവഴി കുറ്റകൃത്യങ്ങളും മാലിന്യം വഴിവക്കിൽ തള്ളുന്നതും കൃത്യമായി കണ്ടുപിടിച്ച് നടപടി സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു. കാമറകൾ സ്ഥാപിക്കുന്നതിനും അവയുടെ അറ്റകുറ്റപ്പണി മുടങ്ങാതെ നോക്കുന്നതിനും സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തും. അതിനായി ബ്ലോക്ക് പഞ്ചായത്തും അതത്​ പഞ്ചായത്തുകളും ഒരു വിഹിതം മാറ്റിവെക്കും. കൂടാതെ സ്വകാര്യ സ്ഥാപനങ്ങളുടെയും സുമനസ്സുകളുടെയും സഹായം തേടും. ഇതിനായി ചേർന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രമ്യ തോമസ് ഉദ്ഘാടനം ചെയ്തു. ജോളി പൊള്ളയിൽ അധ്യക്ഷത വഹിച്ചു. കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് ശ്രീലത ലാലു, വൈസ് പ്രസിഡൻറ് ജോർജ് മേനാച്ചേരി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബീന ബാബു, എസ്.ഐമാരായ വേണുഗോപാൽ, ജോബി, എ.എസ്.ഐ പ്രതീഷ്, പി.ആർ. ജയകൃഷ്ണൻ, ടി.എ. മുജീബ്, ആൽബി ആൻറണി, പി.എസ്. സുബൈർഖാൻ, കെ.പി. ജോസഫ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.