മത്സ്യത്തൊഴിലാളി വായ്പ വിതരണം

ചെറായി: എടവനക്കാട് അയ്യമ്പിള്ളി മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണസംഘം പലിശരഹിത വായ്പ വിതരണം നടത്തി. മത്സ്യഫെഡ് ബോര്‍ഡ് മെംബര്‍ കെ.സി. രാജീവ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡൻറ്​ കെ.ജെ. ആബി അധ്യക്ഷത വഹിച്ചു. സംഘത്തിലെ 72 വനിത മത്സ്യവിപണന തൊഴിലാളികള്‍ക്ക് 14.40 ലക്ഷം രൂപയാണ് പലിശരഹിത വായ്പയായി വിതരണം ചെയ്തത്. സെക്രട്ടറി എം.പി. രാജേശ്വരി, ​േപ്രാജക്ട് ഓഫിസര്‍ എ.വി. ധന്യ, മോട്ടിവേറ്റര്‍ മഞ്ജു, ഉഷ ജോഷി, ലീന ഉല്ലാസ്, കെ.എ. പവിത്രന്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.