മുടിക്കല്‍-വല്ലം മൂക്കട കടവ് പാലം അപകടാവസ്ഥയില്‍

പെരുമ്പാവൂര്‍: വാഴക്കുളം പഞ്ചായത്തിനെയും പെരുമ്പാവൂര്‍ നഗരസഭയുടെ പടിഞ്ഞാറന്‍ മേഖലയെയും ബന്ധിപ്പിക്കുന്ന മുടിക്കല്‍-വല്ലം മൂക്കട കടവ് ഇരുമ്പ് നടപ്പാലം അപകടാവസ്ഥയിൽ. വര്‍ഷങ്ങള്‍ക്ക് മുമ്പ് നഗരസഭ നിർമിച്ചതാണ്​ നടപ്പാലം. രണ്ട് മഹാപ്രളയത്തെ അതിജീവിച്ച പാലം എപ്പോള്‍ വേണമെങ്കിലും തകരാം. വിദ്യാര്‍ഥികള്‍ ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് ഇതിലൂടെ കടന്നുപോകുന്നത്. വല്ലം പ്രദേശത്തുനിന്ന് പെരുമ്പാവൂരിലേക്കും തിരിച്ചും എളുപ്പത്തിലുള്ള സഞ്ചാരമാര്‍ഗമാണിത്. കോണ്‍ക്രീറ്റ്​ തൂണുകളിലാണ് നിര്‍മിച്ചതെങ്കിലും ഒരുവശത്തെ മുഴുവന്‍ കരിങ്കല്ലുകളും പ്രളയത്തില്‍ ഒലിച്ചുപോയി. പാലം തകരുന്നതിന്​ മുമ്പ് എത്രയും പെട്ടെന്ന് തൂണുകളുടെ അടിഭാഗമെങ്കിലും പുതുക്കിപ്പണിയണമെന്നാണ് ആവശ്യം. നിര്‍മാണം വൈകിയാല്‍ നൂറുകണക്കിന് യാത്രക്കാരുടെ ജീവനു ഭീഷണിയാകുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. -------------------- em pbvr 1 Bridge മുടിക്കല്‍-വല്ലം മൂക്കട കടവ് പാലത്തി​ൻെറ അടിഭാഗം തകര്‍ന്ന നിലയില്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.