പല്ലാരിമംഗലം സാമൂഹിക ആരോഗ്യകേന്ദ്രം ശുചീകരിച്ചു

പല്ലാരിമംഗലം: പഞ്ചായത്ത് സാമൂഹിക ആരോഗ്യകേന്ദ്രം, അടിവാട് ഗോൾഡൻ യങ്​സ്​ ക്ലബ്​ നേതൃത്വത്തിൽ ശുചീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഒ.ഇ. അബ്ബാസ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻറ് അനീഷ് മീരാൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ കെ.എം. അബ്​ദുൽ കരിം, ക്ലബ് ഭാരവാഹികളായ യൂനസ് ഉള്ളിയാട്ട്, അലിക്കുഞ്ഞ് മീരാൻ, അബിൻസ് കുഞ്ചാട്ട്, പി.എച്ച്. ഉനൈസ്, യൂനസ് മംഗലത്ത്, പി.എ. ഷിഹാബ്, ഷാനി തേക്കുംകാട്ടിൽ, സലാം മാക്കനാട്ട് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.