എറണാകുളം-അങ്കമാലി അതിരൂപത പുതിയ കുർബാനക്രമം അനുവദിക്കില്ല -അൽമായ മുന്നേറ്റം

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിൽ ആരാധനക്രമം അടിച്ചേൽപിക്കാനുള്ള നീക്കം എന്തുവിലകൊടുത്തും തടയുമെന്ന് കലൂർ റിന്യൂവൽ സൻെററിൽ ചേർന്ന അതിരൂപത അൽമായ മുന്നേറ്റ പ്രതിനിധി യോഗം പ്രഖ്യാപിച്ചു. ജനാഭിമുഖ കുർബാന അല്ലാതെ മറ്റൊരു രീതിയും നടപ്പാക്കാൻ അനുവദിക്കില്ല. ഏതെങ്കിലും പള്ളിയിൽ അത്തരത്തിൽ കുർബാന അർപ്പിക്കാനുള്ള നീക്കമുണ്ടായാൽ പ്രതിഷേധം ഉണ്ടാകും. ഈ മാസം 28ന് എറണാകുളം ബസിലിക്കയിൽ പുതിയ കുർബാന അർപ്പിക്കാൻ കർദിനാൾ ആലഞ്ചേരി വരാനുള്ള നീക്കം ഉപേക്ഷിക്കണം. ഐക്യരൂപത്തിന് വേണ്ടി അതിരൂപതയിലെയും സിറോ മലബാർ സഭയിലെയും ഐക്യം തകർക്കാൻ നോക്കരുതെന്ന് യോഗം ആവശ്യപ്പെട്ടു. നിലവിലെ ഐക്യം തകർക്കാനുള്ള സാഹചര്യം ഉണ്ടാകരുതെന്ന് മാർപാപ്പയും വത്തിക്കാ​ൻെറ ഇന്ത്യൻ പ്രതിനിധിയും ആവശ്യപ്പെട്ടിട്ടും ഈ കുർബാനക്രമം അടിച്ചേൽപിക്കാനുള്ള തിടുക്കം സഭാ തലവൻ അടക്കമുള്ള മെത്രാന്മാർ നേരിടുന്ന സാമ്പത്തികക്രമക്കേട് അടക്കമുള്ള പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണെന്ന് അൽമായ മുന്നേറ്റം ആരോപിച്ചു. അതിരൂപത അൽമായ മുന്നേറ്റം കോർ ടീം നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.