യൂത്ത് കോണ്‍ഗ്രസ് 'ഇന്ത്യ യുനൈറ്റഡ്' പദയാത്ര നടത്തി

പെരുമ്പാവൂര്‍: 'തീവ്രവാദം വിസ്മയമല്ല, ലഹരിക്ക് മതമില്ല, ഇന്ത്യ മതരാഷ്​ട്രമല്ല' മുദ്രാവാക്യമുയര്‍ത്തി ഇന്ത്യ യുനൈറ്റഡ് കാമ്പയി​ൻെറ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് പെരുമ്പാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പദയാത്ര നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി വൈശാഖ് എസ്. ദര്‍ശന്‍ ഉദ്​ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്​ കെ.സി. അരുണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.എം. സക്കീര്‍ ഹുസൈന്‍ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ്​ കമല്‍ ശശി പദയാത്ര ഫ്ലാഗ്​ഓഫ് ചെയ്തു. പെരുമ്പാവൂര്‍: അശമന്നൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഇന്ത്യ യുനൈറ്റഡ് പദയാത്ര കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ്​ ബിനോയ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ്​ അഗ്രോസ് പുല്ലന്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻറുമാരായ എന്‍.എം. സലീം, പി.പി. തോമസ് പുല്ലന്‍, ബ്ലോക്ക് സെക്രട്ടറിമാരായ പി.കെ. ജമാല്‍, സനോഷ് സി. മത്തായി, യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായ എം.എം. അജ്മല്‍, എല്‍സണ്‍ റോയ്, അരുണ്‍, തഫ്‌സല്‍ കോട്ടപ്പറമ്പില്‍, എം.എം. ഷൗക്കത്തലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. em pbvr 1 Binoyi Chembakasery യൂത്ത്​ കോൺഗ്രസ്​ അശമന്നൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഇന്ത്യ യുൈനറ്റഡ് പദയാത്ര കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ്​ ബിനോയ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.