മലബാര്‍ കലാപത്തെ ദുര്‍വ്യാഖ്യാനം ചെയ്യാൻ ശ്രമം -സ്​പീക്കര്‍

ആലപ്പുഴ: മലബാര്‍ കലാപത്തെ ദുര്‍വ്യാഖ്യാനം ചെയ്യുന്ന പ്രവണത വര്‍ധിച്ചുവരുന്നത് അപലപനീയമാണെന്ന് സ്​പീക്കര്‍ എം.ബി. രാജേഷ്. അമ്പലപ്പുഴ താലൂക്ക് ലൈബ്രറി കൗണ്‍സിലി​ൻെറ ആഭിമുഖ്യത്തില്‍ മലബാര്‍ കലാപത്തി​ൻെറ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് അവലൂക്കുന്ന് വായനശാലയില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജന്മിമാരുടെയും അവരെ പിന്തുണക്കുന്ന ബ്രിട്ടീഷ് സര്‍ക്കാറി​ൻെറയും കൊടിയ ചൂഷണത്തിനെതിരെ നടന്ന പോരാട്ടമായിരുന്നു മലബാര്‍ കലാപം. പഠനങ്ങളും ചരിത്ര രേഖകളുമെല്ലാം ഇത് സ്ഥിരീകരിക്കുന്നു. മലബാര്‍ കലാപത്തെ വര്‍ഗീയ കലാപമായി ചിത്രീകരിക്കാന്‍ ബോധപൂര്‍വമുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന്​ അദ്ദേഹം ചൂണ്ടിക്കാട്ടി. പി. പി. ചിത്തരഞ്ജന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ ബിജി ശങ്കര്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ നിര്‍വാഹക സമിതി അംഗം ജി. കൃഷ്​ണകുമാര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം കെ. കെ. സുലൈമാന്‍, ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡൻറ്​ അലിയാര്‍.എം. മാക്കിയില്‍, സെക്രട്ടറി ടി. തിലകരാജ്, വൈസ് പ്രസിഡൻറ്​ ദീപ്​തി അജയകുമാര്‍, ജോ. സെക്രട്ടറി അജയ് സുധീന്ദ്രന്‍, അമ്പലപ്പുഴ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ. വി. ഉത്തമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. caption മലബാര്‍ കലാപത്തി​ൻെറ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ലൈബ്രറി കൗണ്‍സിലിൽ ആഭിമുഖ്യത്തില്‍ അവലൂക്കുന്ന് വായനശാലയില്‍ സംഘടിപ്പിച്ച സെമിനാര്‍ സ്​പീക്കര്‍ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.