കുട്ടികള്‍ക്കുള്ള ഗെയ്മിഫിക്കേഷന്‍ പരിപാടി 'വർണ ശലഭങ്ങള്‍'

കൊച്ചി: കുട്ടികള്‍ക്കുള്ള ഗെയ്മിഫിക്കേഷന്‍ പരിപാടിയായ 'വർണശലഭങ്ങ'ളുടെ ഉദ്ഘാടനം ജില്ല കലക്ടര്‍ ജാഫര്‍ മാലിക് കാക്കനാട് ഗവ.ചിൽഡ്രന്‍സ് ഹോമിലെ സൂപ്രണ്ട്് ദീപ എം.എസിന് വൃക്ഷത്തൈ നല്‍കി നിർവഹിച്ചു. മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക ചുറ്റുപാടില്‍, പൗരന്മാരിലും കുട്ടികളിലും നല്ല പെരുമാറ്റ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള നൂതന സംരംഭങ്ങള്‍ സ്വാഗതാര്‍ഹമായ നടപടിയാണെന്ന് കലക്ടര്‍ പറഞ്ഞു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സ്‌കൂള്‍ ഓഫ്് മാനേജ്‌മൻെറ്​്് സ്​റ്റഡീസിലെ (എസ്.എം.എസ്) അസി. പ്രഫസര്‍ ഡോ. മനു മെല്‍വിന്‍ ജോയ് 21 ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയുടെ രൂപരേഖ അവതരിപ്പിച്ചു. കുസാറ്റ്് എസ്.എം.എസ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്്് ഡോ. മനോജ് എഡ്വേര്‍ഡ്്്,ആസ്​റ്റര്‍ മെഡ്​സിറ്റിയിലെ ഓപറേഷന്‍സ് മേധാവി ജയേഷ് നായര്‍, എറണാകുളം ജില്ല വനിത ശിശുവികസന ഓഫിസര്‍ ഡോ. പ്രേമ്‌ന മനോജ് ശങ്കര്‍, എറണാകുളം ചൈല്‍ഡ്് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സൻ അഡ്വ. ബിറ്റി കെ ജോസഫ്്, ജില്ല ശിശുവികസന ഓഫിസര്‍ സിനി പി.എസ് എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.