ചരമ രജതജൂബിലി ആഘോഷം

കൊച്ചി: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ഡല്‍ഹി ഭദ്രാസനത്തി​ൻെറ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന ഡോ. പൗലോസ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ ചരമ രജത ജൂബിലി ആഘോഷവും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവക്കുള്ള അനുമോദനവും 28ന് നടക്കും. വൈകീട്ട് ആറിന് മുളന്തുരുത്തി തലക്കോട് പരുമല മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്​റ്റ്​ അങ്കണത്തിൽ നടക്കുന്ന പരിപാടിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുഖ്യാതിഥിയായിരിക്കും. ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ പരുമല മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്​റ്റ്​ വൈസ് പ്രസിഡൻറ് ഫാ. ഡോ. ടി.പി. ഏലിയാസ്, ഓപറേഷൻസ് ഡയറക്ടർ ഫാ. വിജു ഏലിയാസ്, ബോർഡ് അംഗം ഫാ. വിനോദ് ജോർജ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.