ആരാധനക്രമം സഭയുടെ അമൂല്യസമ്പത്ത് -കർദിനാൾ ആലഞ്ചേരി

കൊച്ചി: ആരാധനക്രമം സഭയുടെ അമൂല്യസമ്പത്തും തനിമയുടെ അടയാളവുമാണെന്ന് സിറോ മലബാർ സഭ മേജർ ആർച്​ ബിഷപ് കർദിനാൾ ജോർജ് ആലഞ്ചേരി. സഭയുടെ ലിറ്റർജി കമീഷൻ നേതൃത്വത്തിൽ നവീകരിച്ച കുർബാനക്രമത്തെക്കുറിച്ച് 'ലിത്തൂർജിയ 2021' എന്ന പേരിൽ നടന്ന വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരേ രീതിയിൽ ബലിയർപ്പിക്കുന്ന സുദിനത്തിനായി സഭ കാത്തിരിക്കുകയാണെന്നും ഏകീകൃത രീതിയിലുള്ള ബലിയർപ്പണത്തിലൂടെ സഭയുടെ ഐക്യമാണ് വെളിവാകുന്നതെന്നും അദ്ദേഹം പറഞ്ഞു. സിറോ മലബാർ ലിറ്റർജി കമീഷൻ ചെയർമാൻ മാർ തോമസ് ഇലവനാൽ സന്ദേശം നൽകി. ഓക്സ്ഫഡ് യൂനിവേഴ്സിറ്റി പ്രഫസറും സുറിയാനി പണ്ഡിതനുമായ ഡോ. സെബാസ്​റ്റ്യൻ ബ്രോക്ക് പ്രധാന പ്രമേയം അവതരിപ്പിച്ചു. ലിറ്റർജി കമീഷൻ ചെയർമാൻ മാർ തോമസ് ഇലവനാൽ, കമീഷൻ സെക്രട്ടറി ഡോ. ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ, അസി. സെക്രട്ടറി ഡോ. ജേക്കബ് കിഴക്കേവീട്, ഡോ. പോളി മണിയാട്ട് തുടങ്ങിയവർ വിഷയങ്ങൾ അവതരിപ്പിച്ചു. ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ, കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, ഷംഷാബാദ് രൂപതാധ്യക്ഷൻ മാർ റാഫേൽ തട്ടിൽ തുടങ്ങിയവർ വിവിധ സെഷനുകളിൽ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.