ജീവനക്കാരെ ഭീഷണിപ്പെടുത്തിയ ആൾക്കെതിരെ പരാതി

പിറവം: ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് ഓഫിസ് ജീവനക്കാരെ ഭീഷണിപ്പെടുത്തി കൃത്യനിർവഹണം തടസ്സപ്പെടുത്തിയ ആൾക്കെതിരെ പൊലീസിൽ പരാതി നൽകി. കാഞ്ഞിരമറ്റം മില്ലുങ്കൽ ഭാഗത്ത് പഞ്ചായത്തീരാജ് ചട്ടങ്ങൾ പാലിക്കാതെയുള്ള അനധികൃത നിർമാണത്തിന് അനുമതി നിഷേധിച്ചതിനെത്തുടർന്നുണ്ടായ തർക്കങ്ങളാണ് ഓഫിസി​െല സെക്​ഷൻ ക്ലർക്കിനോടും ജീവനക്കാരോടും അസി.എൻജിനീയറോടും അനാവശ്യങ്ങൾ വിളിച്ചുപറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതുവരെ എത്തിയത്. പഞ്ചായത്തിൻെറ അനുമതി വാങ്ങാതെയാണ് നിർമാണപ്രവർത്തനം നടത്തിയത്. മില്ലുങ്കൽ ജങ്ഷനിലെ വസ്തുവിൽ ടർഫ് നിർമാണം ദൂരപരിധി ലംഘിച്ചും പുറമ്പോക്ക് ​ൈകയേറിയുമാണെന്ന് കാണിച്ച് പഞ്ചായത്ത് ​െഡപ്യൂട്ടി ഡയറക്ടർക്ക് നാട്ടുകാരുടെ പരാതിയും നിലനിന്നിരുന്നു. ഇതുസംബന്ധിച്ച് നടപടി സ്വീകരിക്കാൻ ഉത്തരവാകുകയും ചെയ്തിട്ടുള്ളതാണ്. അന്വേഷണ റിപ്പോർട്ടി​ൻെറ പകർപ്പ് ആവശ്യപ്പെട്ട വ്യക്തിയോട് സെക്രട്ടറി ഓഫിസിൽ ഇല്ലാത്തതിനാൽ പിറ്റേന്ന് മാത്രമേ രേഖാമൂലം മറുപടി തരാൻ കഴിയൂ എന്നു പറഞ്ഞതോടെ ഇയാൾ ബഹളം വെക്കുകയായിരുന്നു. ഓഫിസിൽ അതിക്രമിച്ച് കയറി ബഹളംവെച്ച ആളുടെ ഭാര്യയാണ് വസ്തു ഉടമയും അപേക്ഷകയും. നിയമലംഘന നിർമാണത്തിന് ഇവർക്കെതിരെ മുമ്പും പരാതി ഉണ്ടായിട്ടുണ്ട്. ഓഫിസിൻെറ ദൈനംദിന പ്രവർത്തനം തടസ്സപ്പെടുത്തിയതിനും ഭീഷണിപ്പെടുത്തിയതിനും ഓഫിസിലെ ജീവനക്കാർ കൂട്ടമായാണ് മുളന്തുരുത്തി പൊലീസിൽ പരാതി നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.