വഴിവിളക്കുകള്‍ പ്രകാശിക്കുന്നില്ലെന്ന് പരാതി

മഞ്ഞപ്ര: ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ തെരുവ് വിളക്കുകള്‍ തെളിയുന്നില്ലെന്ന് പരാതി. പല്ലിക്കുന്ന്, പൂത്തൂര്‍പ്പിള്ളി, ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ഫൊറോന പള്ളി അങ്ങാടി, കാര്‍പ്പിള്ളിക്കാവ് ശ്രീമഹാദേവ ക്ഷേത്ര പരിസരം, കരിങ്ങേന്‍പുറം, കോതായി, ചന്ദ്രപ്പുര ഐശ്വര്യനഗര്‍, പി ആൻഡ്​ പി എന്നീ പ്രദേശങ്ങളിലാണ് തെരുവുവിളക്കുകള്‍ തെളിയാത്തത്. ചില പ്രദേശങ്ങളില്‍ ഒന്നിടവിട്ട ദിവസങ്ങളിലാണ് വഴിവിളക്കുകള്‍ കത്തുന്നത്. ഓരോ പ്രദേശങ്ങളിലും തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ ചുമതലപ്പെട്ടവര്‍ അത് കൃത്യമായി നടപ്പാക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.