കോടന്നൂർ ഇരട്ടക്കൊല: പ്രതികളുടെ ജീവപര്യന്തം ഹൈകോടതി ശരിവെച്ചു

​െകാച്ചി: തൃശൂർ ചേർപ്പ്​ കോടന്നൂർ സൻെററിലെ ഇരട്ടക്കൊലപാതക കേസിൽ മൂന്ന്​ പ്രതികൾക്ക് കീഴ്​കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ ഹൈകോടതി ശരിവെച്ചു. ഒന്നുമുതൽ മൂന്നുവ​െ​ര പ്രതികളായ മണ്ടന്തറ പ്രജിൽ, തയ്യിൽ സുരേഷ്​, മംഗലംപുള്ളി അലക്​സ്​ എന്നിവർക്ക്​ തൃശൂർ അഡീ. സെഷൻസ്​ കോടതി വിധിച്ച ശിക്ഷയാണ്​ ജസ്​റ്റിസ്​ കെ. വിനോദ്​ ചന്ദ്രൻ, ജസ്​റ്റിസ്​ സി. ജയച​ന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ ശരിവെച്ചത്​. 2014 ഏപ്രിൽ 25ന്​ താണിക്കമുനയം റോഡി​ൽ ചേർപ്പ്​ പൊലീസി​ൻെറ​ ഗുണ്ടപട്ടികയിലുള്ള​ കോടന്നൂർ തോപ്പിൽ ഉണ്ട രാജേഷ്​ എന്ന രാജേഷ്​, കാരക്കാട്ട്​ മാരാത്ത്​ അയ്യപ്പദാസ്​ എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ്​ മൂവരും. ഷിജോ എന്നയാൾക്ക്​ പരിക്കേറ്റിരുന്നു. അഞ്ച്​ പ്രതികളിൽ രണ്ടുപേരെ വിചാരണ കോടതി വെറുതെവിട്ടിരുന്നു. ശിക്ഷ​ വിധി ചോദ്യംചെയ്​ത്​ മൂവരും നൽകിയ അപ്പീൽ ഹരജി കോടതി തള്ളി. പരിക്കേറ്റയാളുടെയും ബന്ധുക്കളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ്​ ശിക്ഷിച്ചതെന്നും ഇത്​ ശരിയായ നടപടിയല്ലെന്നുമായിരുന്നു പ്രതികളുടെ പ്രധാന വാദം. എന്നാൽ, സാക്ഷികൾക്ക്​ ​കൊല്ലപ്പെട്ടവരുമായുള്ള ബന്ധം ​പൊലീസിന്​ അറിയില്ലെന്ന്​ കോടതി ചൂണ്ടിക്കാട്ടി. സാക്ഷികൾ ബന്ധുക്കളാണെന്ന പേരിൽ ശിക്ഷ വിധി തള്ളാനാവില്ല. കേസിൽ ദൃക്​സാക്ഷി മൊഴിയടക്കമുള്ള ശക്തമായ തെളിവുകളുണ്ട്​. പ്രതികളല്ല​ കൊല നടത്തിയതെന്ന്​ സംശയിക്കത്തക്ക സാഹചര്യങ്ങളൊന്നും നിലവിലില്ലെന്ന്​ വ്യക്തമാക്കിയ കോടതി ഹരജി തള്ളുകയായിരുന്നു. വാളെടുത്തവൻ വാളാൽ എന്ന പഴമൊഴിയോടെയാണ്​ ഡിവിഷൻ ബെഞ്ചി​ൻെറ വിധിന്യായം ആരംഭിക്കുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.