സന്ധ്യപ്രഭാഷണ പരമ്പര

എസ്.എൻ.ഡി.പി ലൈബ്രറിയില്‍ കാലടി: കേരളത്തി​ൻെറ നവോഥാന സങ്കൽപങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കിയ എഴുത്തുകാരനാണ് പ്രഫ. എം.കെ. സാനു മാസ്​റ്ററെന്നും കാലത്തെ അതിജീവിക്കുംവിധം കരുത്താര്‍ന്നവയാണ് മാസ്​റ്ററുടെ ഓരോ കൃതികളെന്നും കാലടി സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ധര്‍മരാജ് അടാട്ട് പറഞ്ഞു. കാലടി എസ്.എൻ.ഡി.പി ലൈബ്രറിയില്‍ നടക്കുന്ന താഴ്വരയിലെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലൈബ്രറി പ്രസിഡൻറ്​ അഡ്വ. കെ.ബി. സാബു അധ്യക്ഷത വഹിച്ചു. സാനു മാസ്​റ്ററുടെ നാരായണ ഗുരുസ്വാമി എന്ന പുസ്തകത്തെക്കുറിച്ച​്​ കാലടി സര്‍വകലാശാല വേദാന്ത വിഭാഗം മുന്‍ മേധാവി ഡോ. മുത്തുലക്ഷ്മി മുഖ്യ പ്രഭാഷണം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.