തിരക്കേറിയ റോഡിൽ സ്ലാബ് നിർമാണം; ജനം ദുരിതത്തിൽ

തിരക്കേറിയ റോഡിൽ സ്ലാബ് നിർമാണം; നാട്ടുകാർക്ക്​ ദുരിതം മട്ടാഞ്ചേരി: ഏറെ തിരക്കേറിയ മട്ടാഞ്ചേരി ആനവാതിൽ റോഡി​ൻെറ ഒരു ഭാഗം കൈയേറിയുള്ള സ്ലാബ് നിർമാണം അപകടങ്ങൾക്കിടയാക്കുന്നു. ആനവാതിൽ മുതൽ മട്ടാഞ്ചേരി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി വരെയുള്ള റോഡി​ൻെറ ഒരു ഭാഗം കൈയേറിയാണ് കാന നവീകരണത്തിനുള്ള സ്ലാബുകൾ വാർക്കുന്നത്. ഇതിന് പുറമേ നിർമാണം പൂർത്തിയായവയും ഇവിടെയിടുന്നതും മൂലം വലിയ രീതിയിൽ ഗതാഗതക്കുരുക്കും അനുഭവപ്പെടുകയാണ്. ഇത് മൂലം കാൽനട യാത്രികരും വലിയ ദുരിതത്തിലാണ്. ട്രഷറി, രജിസ്​റ്റർ ഓഫിസ്, പോസ്​റ്റ്​ ഓഫിസ്, പൊലീസ് സ്​റ്റേഷൻ, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എന്നിവ സ്ഥിതി ചെയ്യുന്ന ഭാഗത്തെ റോഡി​ൻെറ വശമാണ് കൈയേറിയിട്ടുള്ളത്. ഇത് മൂലം വാഹനങ്ങൾ അപകടത്തിൽപെടുകയും ടയറുകൾ ഉൾ​െപ്പടെ നശിക്കുകയും ചെയ്യുന്ന സാഹചര്യമാണ്. പലതവണ കരാറുകാരനോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായി​െല്ലന്ന് നാട്ടുകാർ പറയുന്നു. ഇത്തരത്തിൽ റോഡ് കൈയേറിയുള്ള സ്ലാബ് നിർമാണത്തിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കൊച്ചി നോർത്ത് ബ്ലോക്ക് പ്രസിഡൻറ്​ പി.എച്ച്. നാസർ മട്ടാഞ്ചേരി അസി.പൊലീസ് കമീഷണർക്ക് പരാതി നൽകി. മട്ടാഞ്ചേരി,ഫോർട്ട്കൊച്ചി ഭാഗങ്ങളിൽ ഇത്തരത്തിൽ റോഡി​ൻെറ ഒരു വശം കൈയേറിയുള്ള സ്ലാബ്​ നിർമാണം വ്യാപകമാണെന്ന പരാതി ഉയർന്നിട്ടുണ്ട്. ചിത്രം:മട്ടാഞ്ചേരി ഭാഗത്ത് റോഡിൽ സ്ലാബ്​ നിർമിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.