കെ.എസ്.ഇ.ബി വർക്കേഴ്സ് അസോ. ധർണ

പറവൂർ: പൊതുമേഖല സ്ഥാപനങ്ങൾ വിറ്റുതുലക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) പറവൂർ ഡിവിഷൻ ഓഫിസിന് മുന്നിൽ ധർണ നടത്തി. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡൻറ് എസ്. ശർമ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡൻറ് ജിൻജിത്ത് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം കെ.എൻ. ശ്രീവത്സൻ, കെ.എസ്. സനീഷ്, വി.ജി. ജോഷി, രഞ്ജി കണ്ണൻ എന്നിവർ സംസാരിച്ചു. EA PVR dharna 5 പറവൂർ ഇലക്ട്രിക്കൽ ഡിവിഷൻ ഓഫിസിന് മുന്നിൽ കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ നടത്തിയ ധർണ എസ്. ശർമ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.